
ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുവാനുള്ള കേരള ഹൈക്കോടതി കൊളീജിയം ശുപാർശയ്ക്ക് എതിരെ അധിക്ഷേപ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്നും ആവിശ്യപ്പെട്ട് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നൽകിയത്. ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കുവാനുള്ള കൊളീജിയം ശുപാർശ ജുഡീഷ്യറിയുടെ ചരിത്രത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ അനീതിയും തെമ്മാടിത്തരവും ഗുണ്ടായിസവുമെന്നും മറ്റും കുറ്റകരമായ അധിക്ഷേപ പരാമർശം അനന്തു സുരേഷ് കുമാർ എന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്ത് ജുഡീഷ്യറിയുടെ നടപടിക്രമങ്ങളിൽ തെറ്റിധാരണ പ്രചരിപ്പിക്കുവാൻ കാരണമായതായി പരാതിയിൽ പറയുന്നു. ഹണി എം വർഗ്ഗീസ് മുമ്പ് എറണാകുളം ജില്ലാ സെഷൻ കോടതിയിൽ പ്രവർത്തിക്കവെ സിനിമാ നടൻ ദിലീപ് പ്രതിയായിരുന്ന നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത വിധിയിലെ നിരീക്ഷണങ്ങൾ നിഷ്പക്ഷ നടപടിക്രമങ്ങളുടെ ഭാഗമല്ലെന്ന രീതിയിൽ കോടതി നടപടിക്രമങ്ങളെ മനഃപൂർവ്വം അധിക്ഷേപിക്കുവാനും അതിലൂടെ ഹണി എം വർഗ്ഗീസിനെ ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്കുവാനുമുള്ള കൊളീജിയം തീരുമാനം ശരിയല്ലെന്ന് സമൂഹത്ത് തെറ്റിധാരണ പരത്തുവാൻ നടത്തുന്ന കുറ്റകരമായ പ്രചാരണ ശ്രമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്ന് അഡ്വ. ......
മാന്നാർ എസ് എൻ ഡി പി 3333- നമ്പർ ചെന്നിത്തല സഹോദരൻ അയ്യപ്പ സ്മാരക ശാഖ വക ഗുരുക്ഷേത്രത്തിലെ 11- മത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള 2-മത് ശ്രീനാരായണ കൺവൻഷൻ തികളാഴ്ച ആരംഭിക്കും. കൺവൻഷന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ. ......
ചെങ്ങന്നൂർ. ബഥേൽ അരമന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജിന്റെ നേതൃത്വത്തിൽ അവധിക്കാല വ്യക്തിത്വ വികസന ക്ലാസുകൾ നടത്തുന്നു. ......
ചെങ്ങന്നൂർ: ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റിന്റെ വിഷു ആശംസ കാർഡിൽ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ വാഴയിലയിൽ ബിരിയാണിയും, ചിക്കനും വിളമ്പി വെച്ചിരിക്കുന്നത് ആർത്തിയോടെ ശ്രീകൃഷ്ണൻ നോക്കിയിരിക്കുന്നതായുള്ള പരസ്യം സനാതനധർമ്മ വിശ്വാസികളുടെ നെഞ്ചിലേല്പിച്ച ഉണങ്ങാത്ത മുറിവാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഹോട്ടൽ ഉടമയ്ക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരിശ്ശേരി പഴയാറ്റിൽ പടിയിൽ സനാതനധർമ്മ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം രമേശ് പേരിശ്ശേരി ഉദ്ഘാടനം ചെയ്തു. ഗോപൻ സൂര്യ,പുഷ്പഹരിമോഹൻ, ജയകുമാർ, മുരളീധരൻ, അഡ്വ. ......
ചെങ്ങന്നൂർ: അനേകം വിശ്വാസികൾ മധ്യസ്ഥതയിൽ ആശ്രയിക്കുന്ന മഹാ പുരോഹിതനാണ് പുത്തൻകാവിൽ കൊച്ചു തിരുമേനിയെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു . തുമ്പമൺ ഭദ്രാസനാധിപനായിരുന്ന കാതോലിക്കേറ്റ് രത്ന ദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസിൻ്റെ ചരമ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. ......
ചെങ്ങന്നൂർ, പേരിശ്ശേരി ഐ എച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ക്യാമ്പസ്സിൽ സ്ഥാപിതമായ ഐ എച് ആർ ഡി സെന്റർ ഫോർ സ്കിൽസ് ആൻഡ് ഇൻഡസ്ട്രി കണക്ട് പ്രവർത്തനം തുടങ്ങി.ഐ എഛ് ആർ ഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ സെന്റർ ഉത്ഘാടനം ചെയ്തു.എഫ് വൈ യു ജി പി യുടെ ഭാഗമായ നാലാം സെമെസ്റ്റർ കുട്ടികളുടെ ഇന്റേൺഷിപ് ഇവിടെ നൽകുന്നു. ......
പാണ്ടനാട്: വരള്ച്ച രൂക്ഷമായതോടു കൂടി
പാണ്ടനാട് പഞ്ചായത്തിൽ കുടി വെള്ളക്ഷാമം രൂക്ഷം. വേനൽ വർധിച്ചതോടെ
നദികളിലെയും ഇല്ലിമല തോട്ടിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ......